Kerala
ദേവര്‍കോവിലിനിത് ജന്‍മദിന സമ്മാനം; ആഘോഷത്തിലലിഞ്ഞ് പുത്തലത്ത് തറവാട്

മന്ത്രി അഹ്മദ് ദേവര്‍കോവിലിന്റെ ഉമ്മ മര്‍യം, എളാപ്പ അഹ്മദ് ഹാജി, സഹോദരിമാരായ ആഇശ, സൗദ, ഷറീന എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങ് ടി വിയില്‍ കാണുന്നു
കോഴിക്കോട് | തുറമുഖ-മ്യൂസിയം മന്ത്രിയായി അധികാരമേറ്റെടുത്ത അഹ്മദ് ദേവര്‍കോവിലിനിത് ജന്‍മദിന സമ്മാനം. 1959 മെയ് 20നാണ് അദ്ദേഹം ജനിച്ചത്. അന്നേ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാന്‍ കഴിഞ്ഞുവെന്നത് ദേവര്‍കോവിലിനെ സംബന്ധിച്ചിടത്തോളം യാദൃശ്ചികം മാത്രം.
അതെ സമയം, ദേവര്‍കോവിലിന്റെ മന്ത്രി സ്ഥാനാരോഹണം ദേവര്‍കോവില്‍ പുത്തലത്ത് വീട്ടില്‍ ഉമ്മയും സഹോദരിമാരും മറ്റു ബന്ധുക്കളും പായസം വിതരണം ചെയ്ത് ആഘോഷിച്ചു. അദ്ദേഹം ജനിച്ചു വളര്‍ന്ന തറവാട്ട് വീട്ടില്‍ സഹോദരിമാരായ ആഇശ, സൗദ, ഷറീന എന്നിവരും എളാപ്പ അഹ്മദ് ഹാജിയും എത്തിയിരുന്നു.
പ്രായാധികൃം കാരണം പ്രയാസമനുഭവിക്കുന്ന ഉമ്മ മര്‍യം മകന്റെ സത്യപ്രതിജ്ഞ ടെലിവിഷനിലൂടെ കണ്ടു. ദേവര്‍കോവിലിന്റെ ഭാര്യയും മക്കളും തിരുവനന്തപുരത്താണുള്ളത്.
---- facebook comment plugin here -----