Kerala
ജനങ്ങളര്‍പ്പിക്കുന്ന പ്രതീക്ഷ സാര്‍ഥകമാക്കണം; പുതിയ മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കാന്തപുരം

കോഴിക്കോട് | സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേരളത്തിന്റെ പുതിയ മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. കഴിഞ്ഞ ഭരണകാലത്ത് മുന്നോട്ടു വെച്ച സാമൂഹിക നീതിയുടെയും മതേതര, ജനാധിപത്യ, വികസന നിലപാടുകളുടെയും തുടര്‍ച്ചകൂടിയായിരിക്കും പുതിയ മന്ത്രിസഭയുടെയും മുഖമുദ്ര എന്ന് പ്രത്യാശിക്കുന്നതായി കാന്തപുരം പറഞ്ഞു.
പുതുതലമുറയെ അണിനിരത്തിയുള്ള ഭരണസഭയില്‍ ജനങ്ങളര്‍പ്പിക്കുന്ന പ്രതീക്ഷ സാര്‍ഥകമാകണം. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങളും നീതിയും തുല്യമായി പരിഗണിച്ച് രാജ്യത്തിനാകമാനം മാതൃകാപരമായ ഭരണം കാഴ്ചവെക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും കാന്തപുരം ആശംസിച്ചു.
---- facebook comment plugin here -----