Connect with us

First Gear

ഇലക്ട്രിക് പിക്ക് അപുമായി ഫോര്‍ഡ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇലക്ട്രിക് പിക് അപ് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ വാഹന ഭീമനായ ഫോര്‍ഡ്. ഫോര്‍ഡ് എഫ്- 150 ലൈറ്റിംഗ് എന്നാണ് വാഹനത്തിന്റെ പേര്. അമേരിക്കയില്‍ ഹാച്ച്ബാക്കിനോ സെഡാനോ എസ് യു വിക്കോ അല്ല ആവശ്യക്കാരേറെയുള്ളത്. മറിച്ച് പിക് അപ് ട്രക്കിനാണ്.

ഈ ട്രെന്‍ഡ് മനസ്സിലാക്കിയാണ് പിക്ക് അപ് വൈദ്യുത വാഹനം ഫോര്‍ഡ് പ്രഖ്യാപിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 483 കിലോ മീറ്റര്‍ ദൂരം ഓടാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ 44 വര്‍ഷമായി അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ട്രക്കാണ് എഫ് സീരീസ്.

നാല് വകഭേദങ്ങളിലായാണ് ഈ മോഡല്‍ ഇറക്കുക. ഇതിലെ പ്രീമിയം മോഡല്‍ കൂടുതല്‍ ആഡംബരപൂര്‍ണമായിരിക്കും. 400 ലിറ്റര്‍ സ്‌പേസാണുണ്ടാകുക.

Latest