Connect with us

Ongoing News

വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബി സി സി ഐ പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബി സി സി ഐ പ്രഖ്യാപിച്ചു. സ്മൃതി മന്ദാന, ടി ട്വന്റി നായിക ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവരെയാണ് എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിതാലി രാജും ജുലന്‍ ഗോസ്വാമിയും ബി ഗ്രേഡിലാണ്. അതേസമയം, ഷഫാലി വര്‍മയെ സിയില്‍ നിന്ന് ബിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. വേദ കൃഷ്ണമൂര്‍ത്തി, ഏക്താ ബിഷ്, അനൂജ പാട്ടില്‍, ഡി ഹേമലത എന്നിവരെ കരാറില്‍ നിന്ന് ഒഴിവാക്കി.

എ ഗ്രേഡിലുള്ള താരങ്ങള്‍ക്ക് 50 ലക്ഷവും ബി ഗ്രേഡിലുള്ള കളിക്കാര്‍ക്ക് 30 ലക്ഷവും രൂപ ലഭിക്കും. സി ഗ്രേഡില്‍ 10 ലക്ഷം രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്തംബര്‍ വരെയാണ് കരാര്‍.

Latest