Connect with us

Health

കൊവിഡ് സിംഗപ്പൂര്‍ വകഭേദം കുട്ടികളെയാണോ കൂടുതല്‍ ബാധിക്കുക; അറിയാം

Published

|

Last Updated

കെന്റ് യു കെ, ദക്ഷിണാഫ്രിക്കന്‍, ഇരട്ട വ്യതിയാനം സംഭവിച്ച ഇന്ത്യന്‍ കൊവിഡ് വകഭേദങ്ങള്‍ക്ക് പുറമെ സിംഗപ്പൂരില്‍ നിന്നുള്ള വകഭേദം കൂടി ഭീഷണിയാകുകയാണ്. കുട്ടികള്‍ക്കാകും സിംഗപ്പൂര്‍ വകഭേദം (ബി1.617.2) കൂടുതല്‍ ഭീഷണിയാകുക. മൂന്നാം തരംഗത്തിന് കൂടി ഇതിടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സിംഗപ്പൂരില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. ഇതാണ് കുട്ടികളെ ബാധിക്കുമോയെന്ന സംശയം വ്യാപിക്കാന്‍ ഇടയാക്കിയത്. പ്രാദേശികമായി 38 കുട്ടികളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള സിംഗപ്പൂരിലെ ഏറ്റവും വലിയ പ്രതിദിന കണക്കായിരുന്നു ഇത്.

ബി.1.617.2 എന്ന സിംഗപ്പൂര്‍ വകഭേദത്തിന്റെ സ്‌പൈക് പ്രോട്ടീനില്‍ ഇ484ക്യു, എല്‍452ആര്‍ എന്നീ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്നത് കണ്ടെത്തിയിട്ടുണ്ട്. സംഗമിച്ച വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് നേരത്തേ ഡബ്ല്യു എച്ച് ഒ പ്രഖ്യാപിച്ചിരുന്നു. 40ലേറെ രാജ്യങ്ങളില്‍ ഈ വകഭേദങ്ങള്‍ വ്യാപിച്ചിട്ടുമുണ്ട്. ഇവ വന്‍തോതില്‍ രോഗബാധയുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ മരണകാരണമാകുമോയെന്നതിന് തെളിവില്ല.

രണ്ടാം തരംഗത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. എന്നാല്‍, സിംഗപ്പൂര്‍ വകഭേദം കുട്ടികള്‍ക്ക് കൂടുതല്‍ പ്രശ്‌നമാകുമോയെന്നത് സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ വാക്‌സിനുകള്‍ ഇതിന് ഫലപ്രദമാകുമോയെന്നതും ഗവേഷണത്തിലാണ്.

Latest