Covid19
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് കൊവിഡ്

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് കൊവിഡ്. ഭാര്യ മീര ഭട്ടാചാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബുദ്ധദേബ് വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. എന്നാല്‍, ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാല്‍ മീര ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുദ്ധദേബിനായി വീട്ടില്‍ ആശുപത്രി സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
---- facebook comment plugin here -----