Covid19
കുട്ടികളിലെ കൊവാക്‌സിന്‍ പരീക്ഷണം രാജ്യത്ത് ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി | രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സീനായ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് അടുത്ത പത്ത്- 12 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുക. രണ്ട് മുതല്‍ 18 വരെ വയസ്സുള്ളവരിലാണ് പരീക്ഷിക്കുകയെന്ന് നിതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു.
മെയ് 11ന് ഈ നിര്‍ദേശം വിഷയ വിദഗ്ധ സമിതിക്ക് മുമ്പാകെ എത്തിയിരുന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മെയ് 13നാണ് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ)യും അനുമതി നല്‍കി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ 525 കുട്ടികളിലാണ് പരീക്ഷണം നടത്തുന്നത്.
ചെറിയ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ഒരു രാജ്യവും അനുമതി നല്‍കിയിട്ടില്ല. അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന് 12 മുതല്‍ 15 വരെ പ്രായമുള്ളവരില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. കാനഡയാകട്ടെ ഇതേ വാക്‌സിന്‍ 12 വയസ്സിന് മുകളിലുള്ളവരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. അതേസമയം, ഇന്ത്യ രണ്ട് വയസ്സ് മുതലുള്ളവരില്‍ പരീക്ഷിക്കാനാണ് തീരുമാനിച്ചത്.