Kerala
മലപ്പുറത്ത് നിന്ന് മന്ത്രിസഭയിലേക്ക്; വി അബ്ദുര്‍റഹ്മാന് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം

താനൂര്‍ |വി അബ്ദുര്‍റഹ്മാന് ഇത് അര്‍ഹതക്കുള്ള അംഗീകാരം. താനൂരില്‍ നിന്നും രണ്ടാമതും ജയിച്ചു കയറിയാണ് മലപ്പുറം ജില്ലയുടെ അഭിമാനമായി വി അബ്ദുര്‍റഹ്മാന്‍ പിണറായി മന്ത്രിസഭയില്‍ എത്തുന്നത്. യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്ലീം ലീഗിന്റെ കരുത്തനായ സ്ഥാനാര്‍ഥിയുമായിരുന്ന പി കെ ഫിറോസിനെ ലീഗിന്റെ ഏകാലത്തെയും ശക്തികേന്ദ്രമായ താനൂരില്‍ തറപറ്റിച്ചാണ് അദ്ദേഹം മന്ത്രിപദവിയിലെത്തുന്നത്.
കഴിയ നിയമസഭാ സാമാജികരില്‍ ഏറ്റവും നല്ല വികസനപ്രവര്‍ത്തനം നടത്തിയ എം.എല്‍.എ മാരില്‍ എറെ മുന്നിലാണ് വി.അബ്ദുറഹിമാന്‍. അഞ്ച് വര്‍ഷം കൊണ്ട് ഏകദേശം 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് താനൂര്‍ മണ്ഡലത്തില്‍ അദ്ദേഹം നടത്തിയിരുന്നത്.
അതോടൊപ്പം വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലുമുള്ള സംശുദ്ധത അദ്ദേഹത്തെ പൊതു സമുഹത്തിന് മുമ്പില്‍ സ്വീകാര്യനാക്കുന്നു. ഇടതുപക്ഷത്തിന് തുടര്‍ ഭരണം വന്നത്തോടെ അസംതൃപ്തരായ യു.ഡി.എഫിലെ കോണ്‍ഗ്രസ്, ലീഗ് അണികളെയും ഏകോപിപ്പിക്കാന്‍ മുന്‍ കെ.പി.സി.സി. അംഗമായിരുന്ന വി. അബ്ദുറഹിമാന് ആകുമെന്ന് എല്‍.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു.
പൊതുമരാമത്തോ, തദ്ദേശ സ്വയം ഭരണം, ടുറിസം, സ്‌പോട്‌സ് – യുവജനക്ഷേമം, ഫിഷറീസ് ഇവയില്‍ ഏതെങ്കിലും വകുപ്പ് അദ്ദേഹത്തിന് ലഭിക്കുമെന്നാണ് കരുതുന്ന്. ഹജജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ക്കും സാധ്യതയുണ്ട്.
വികസന രംഗത്ത് വ്യക്തമായ കാഴ്ചപാടുള്ള വി.അബ്ദുറഹിമാന്‍ മന്ത്രിയാവുന്നതോടെ ജില്ലയുടെ സമഗ്ര വികസനവും അത് വഴി സാധ്യമാകും. എ്ംഎല്‍എ ആകുന്നതിന് മുമ്പ് തന്നെ അദ്ദേഹം സ്വന്തം നിലക്ക് മണ്ഡലത്തില്‍ നടപ്പാക്കിയ ന്യായ് റേഷന്‍ സംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
15 വർഷം തിരുർ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ കൗൺസിലറായി അബ്ദുറാഹിമാൻ സേവനമനുഷ്ഠിച്ചു. പിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തിരുർ മുനിസിപ്പൽ കൗൺസിലിലെ മുൻ വൈസ് ചെയർമാനുമടക്കം വിവിധ പദവികൾ വഹിച്ചു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട് നാഷണൽ സെക്കുലർ കോൺഫറൻസിൽ ചേർന്നു.
2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പൊന്നാനി നിയോജകമണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും സിറ്റിംഗ് എംപി ഇ. ടി. മുഹമ്മദ് ബഷീറിനോട് തോറ്റു. എന്നാൽ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിൽ ഭൂരിപക്ഷം വലിയ തോതിൽ ഇടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഇത്തവണ വീണ്ടു മത്സരിച്ച അദ്ദേഹം മണ്ഡലം നിലനിർത്തുകയും.