Connect with us

National

ടൗട്ടേ ചുഴലിക്കാറ്റ്; ബാര്‍ജുകള്‍ മുങ്ങി 127 പേരെ കാണാതായി

Published

|

Last Updated

മുംബൈ |  ടൗട്ടേ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ഗുജറാത്തില്‍ കരതൊട്ടെങ്കിലും മുംബൈ തീരത്ത് വിതച്ചത് കനത്ത നാശം. മുംബൈ തീരത്ത് ഒ എന്‍ ജി സിയുടെ മൂന്ന് ബാര്‍ജുകള്‍ മുങ്ങി. ഇതിലുണ്ടായിരുന്നവരില്‍
127പേരെ കാണാതായതായി. 147 പേരെ നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബാര്‍ജ് പി 305 എന്ന ബാര്‍ജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 137 പേരുളള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പെട്ടത്. ഈ ബാര്‍ജില്‍ ഉളളവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ബാര്‍ജ് എസ്എസ്3യില്‍ 297 പേരാണ് ഉളളത്. ഇവരേയും രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേര്‍ ഉളള ബാര്‍ജ് ജ305 ഒഴുകിപ്പോയെന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്നുമുളള സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് ഐഎന്‍എസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദക്ഷിണപടിഞ്ഞാറന്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് എണ്ണപ്പാടങ്ങള്‍.

Latest