Connect with us

Covid19

ടൗട്ടേ ദുര്‍ബലമാകുന്നു; അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് മാറി

Published

|

Last Updated

അഹമ്മദാബാദ് |  ഗുജറാത്ത് ബോര്‍ബന്തറിന് സമീപത്തായി കരതൊട്ട ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് ഒഴിവാക്കി തീവ്രചുഴലിക്കാറ്റ് എന്ന പട്ടികയിലാണ് ഇപ്പോഴുള്ളത്. കാറ്റിന് ശക്തി കുറഞ്ഞെങ്കിലും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ആളപായമൊന്നും ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍ ആറ് പേര്‍ മരണപ്പെട്ടു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല.

നിലവില്‍ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം. കാറ്റും കടല്‍കയറ്റവും തീവ്ര മഴയും കണക്കിലെടുത്ത് ഗുജറാത്ത് തീരത്താകെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്. സൈന്യവും എന്‍ ഡി ആര്‍ എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

 

Latest