Connect with us

National

ടൗട്ടേ ഗുജറാത്തിന്റെ തീരം തൊട്ടു; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു

Published

|

Last Updated

ഗാന്ധിനഗര്‍ | ഇന്ന് രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരംതൊട്ടു. കനത്ത പേമാരിയേയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ഗുജറാത്തില്‍ ആയിരക്കണക്കിന്പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലാക്കി. മണിക്കൂറില്‍ 155 മുതല്‍ 165 കി.മി വേഗതയില്‍ സഞ്ചരിക്കുന്ന ടൗട്ടേ അടുത്ത രണ്ട് മണിക്കൂറില്‍ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് ആറുപേര്‍ മരിച്ചു. രണ്ട് ബോട്ടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്.

ടൗട്ടേ കരുത്താര്‍ജിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളം തിങ്കളാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

Latest