International
ഫലസ്തീനിലെ സാധാരക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇസ്‌റാഈല്‍ ബാധ്യതസ്ഥമെന്ന് യു എസ്

ഗാസ | ഫലസ്തീനു നേരെയുള്ള സൈനിക വ്യോമാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ ഇസ്‌റാഈല്‍ ബാധ്യതസ്ഥരാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം ഒരാഴ്ച്ച പിന്നിടുകയും വ്യോമാക്രമണത്തില്‍ 58 കുട്ടികളടക്കം 198 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം അമേരിക്ക ആദ്യമായാണ് പ്രതികരിക്കുന്നത്
സംഭവത്തില്‍ യുഎസ് വളരെയധികം ആശങ്കാകുലരാണെന്നും ,അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് തിരശ്ശീലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടങ്ങള്‍ നടന്നിരുന്നു .കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറഹ് പരിസരത്ത് ഫലസ്തീന്‍ കുടുംബങ്ങളെ ആസൂത്രിതമായി കുടിയൊഴിപ്പിച്ചതോടയാണ് സംഘര്‍ഷം ആരംഭിച്ചത്.
---- facebook comment plugin here -----