Gulf
ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം; സഊദി മന്ത്രിയും യു എസ് സ്റ്റേറ്റ് സെക്രട്ടറിയും ചര്‍ച്ച നടത്തി

റിയാദ്/വാഷിങ്ടണ്‍ | നിരവധി പേരുടെ മരണത്തിനിടയാക്കി ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും സംഘര്‍ഷങ്ങളും നിലവിലെ അക്രമങ്ങളും അവസാനിപ്പിക്കാന്‍ നടന്നുവരുന്ന ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഞായറാഴ്ച ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒ ഐ സി) അടിയന്തര യോഗം ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് ആദ്യമായി അമേരിക്ക ഫലസ്തീന്‍ വിഷയത്തില്‍ ഇടപെടുന്നത്. ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ നിരപരാധികളായ ഫലസ്തീനികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ സെക്രട്ടറി ദുഃഖം രേഖപ്പെടുത്തി. പൗരന്മാരുടെ സ്വാതന്ത്ര്യം, സുരക്ഷ, സമൃദ്ധി എന്നിവ തുല്യമായി അനുഭവിക്കാന്‍ ഫലസ്തീനികളും ഇസ്‌റാഈലികളും അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍, സമഗ്രമായ വെടിനിര്‍ത്തല്‍, യെമനില്‍ രാഷ്ട്രീയ പ്രക്രിയയിലേക്കുള്ള മാറ്റം, മനുഷ്യാവകാശങ്ങളുടെ തുടര്‍ച്ചയായ പുരോഗതി തുടങ്ങിയവയും വിഷയമായി.
പൗരന്മാരുടെ സ്വാതന്ത്ര്യം, സുരക്ഷ, സമൃദ്ധി എന്നിവ തുല്യമായി അനുഭവിക്കാന്‍ ഫലസ്തീനികളും ഇസ്‌റാഈലികളും അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍, സമഗ്രമായ വെടിനിര്‍ത്തല്‍, യെമനില്‍ രാഷ്ട്രീയ പ്രക്രിയയിലേക്കുള്ള മാറ്റം, മനുഷ്യാവകാശങ്ങളുടെ തുടര്‍ച്ചയായ പുരോഗതി തുടങ്ങിയവയും വിഷയമായി.