Connect with us

Kerala

ഒഡീഷയില്‍ നിന്ന് സംസ്ഥാനത്ത് എത്തിയ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങി

Published

|

Last Updated

തിരുവനന്തപുരം | ഒഡീഷയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ച മെഡിക്കല്‍ ഓക്സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 118 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ആണ് കൊച്ചി വല്ലാര്‍പാടത്ത് ഇന്നലെ എത്തിയത്. എട്ട് ടാങ്കറുകളിലായി കയറ്റിയ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ഇന്ന് രാവിലെയാണ് ലോഡിംഗ് പൂര്‍ത്തിയാക്കി കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് പുറപ്പെട്ടത്. ഇതാദ്യമായാണ് ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ എത്തുന്നത്.

13 സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ സര്‍ക്കാര്‍ ഓക്‌സിജന്‍ നല്‍കി സഹായിച്ചത്. കേരളത്തിനു പുറമെ, ന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവക്കാണ് ഒഡീഷ ഓക്‌സിജന്‍ നല്‍കിയത്.

Latest