Connect with us

Covid19

ഡി ആര്‍ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്ന് പുറത്തിറക്കി; താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വസ്ഥിതിയിലാകാന്‍ സഹായിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നായ 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐ എന്‍ എം എസ്) എന്ന പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് (ഡി ആര്‍ ഡി ഒ)ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മരുന്ന് പുറത്തിറക്കിയത്. പൊടി രൂപത്തിലുള്ളതാണ് മരുന്നത്. വെള്ളത്തില്‍ കലക്കിയാണ് കഴിക്കേണ്ടത്. താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വസ്ഥിതിയിലാകാന്‍ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. അത്യാസന്ന നിലയിലുള്ളവര്‍ക്കാണ് ഈ മരുന്ന് നല്‍കുക. ആദ്യ ഘട്ടമായി 10,000 ഡോസ് ആണ് ലഭ്യമാക്കുക. ഡല്‍ഹിയിലെ ആശുപത്രികളിലാണ് ആദ്യം മരുന്ന നല്‍കുക. 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസിന്റെ കണ്ടുപിടിത്തം കൊവിഡ് ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Latest