Connect with us

Covid19

ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ചു. പ്രതിദിന കൊവിഡ് കണക്കുകളില്‍ കുറവുവരുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിലവിലെ എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും.

മെട്രോ സര്‍വീസുകള്‍ അടഞ്ഞുകിടക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് രോഗവ്യാപനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായുണ്ടായ നേട്ടം കളഞ്ഞുകുളിക്കാനില്ല. അതിനാലാണ് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുന്നത്.

അടുത്ത തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നേരത്തേ ദീര്‍ഘിപ്പിച്ച ലോക്ക്ഡൗണ്‍ നാളെ രാവിലെ അവസാനിക്കേണ്ടതായിരുന്നു. ഏപ്രില്‍ പകുതിയില്‍ ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് പത്ത് ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.