Covid19
പിക്കപ്പ് വാനില്‍ കൊണ്ടു പോയതിനാല്‍ കൊവിഡ് രോഗി മരിച്ചു?; സത്യം ഇതാണ്

നീലേശ്വരം ( കാസര്‍ഗോഡ് ) | വെള്ളരിക്കുണ്ട് താലൂക്കിലെ കൂരാങ്കുണ്ടില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ പിക്കപ്പ് വാനില്‍ കൊണ്ടു പോയതിനെ തുടര്‍ന്ന് കോവിഡ് രോഗി മരിച്ചുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്. അടിയന്തര സാഹചര്യത്തില്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിന് നടത്തിയ ശ്രമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദുരുദ്ദേശത്തോടെ ആണെന്ന് കിനാനൂര്‍ – കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി പറഞ്ഞു.
സംഭവത്തെക്കുറിച്ച് രവി വിശദീകരിക്കുന്നത് ഇങ്ങനെ:
വെള്ളരിക്കുണ്ട് താലൂക്കിലെ പത്താം വാര്‍ഡാണ് കൂരാങ്കുണ്ട്. പഞ്ചായത്തിലെ മലയോര മേഖലയാണിത്.
ഇവിടെയാണ് സേവിയര്‍ (സാബു ) വെട്ടം തടവും കുടുംബവും താമസിക്കുന്നത്. ഭാര്യയും മകളും കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. സേവിയറിന് രോഗം ബാധിച്ചിരുന്നില്ല. പഞ്ചായത്ത് ഒരുക്കിയ ക്വാറന്റെ യിന്‍ കേന്ദ്രത്തിലേക്ക് മാറാന്‍ ജാഗ്രതാ സമിതി ഭാരവാഹികള്‍ ആ വശ്യപ്പെട്ടിരുന്നുവെങ്കിലും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളള ഭര്‍ത്താവിനെ തനിച്ചാക്കി ക്വാറന്റൈ നില്‍പോകാന്‍ ഭാര്യ തയ്യാറാകാത്ത സ്ഥിതിയുണ്ടായി.സേവിയര്‍ ഹൃദ്രോഗിയും കടുത്ത പ്രമേഹ രോഗിയുമാണെന്ന് ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
2.30 ന് വിളിച്ചപ്പോഴാണ് ബോധരഹിതനായി സേവിയറിന് കണ്ടത്. ഉടനെ തന്നെ വെള്ളരിക്കുണ്ടിലുള്ള അംബുലന്‍സ് വിളി ച്ചെങ്കിലും അത് കാഞ്ഞങ്ങാട് പോയി തിരിച്ച് ഒടയഞ്ചാലില്‍ എത്തിയതേയുള്ളുവെന്നും ഉടനെ എത്താമെന്നും പറഞ്ഞു. അപ്പോഴേക്കും വാര്‍ഡ് അംഗവും ആശാവര്‍ക്കറും എത്തി. കരിന്തളം എ ഒഇ യിലെ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചു. ബോധ രഹിതനായതിനാല്‍ എത്രയും പെട്ടെന്ന് നീലേശ്വരം താലൂക്കാശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് എത്താന്‍ അല്‍പ്പ സമയമെടുക്കുമെന്നതിനാലും വീട്ടിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതും ആംബുലന്‍സിന് തന്നെയും എത്താന്‍ കഴിയാത്തതിനുമാലാണ് തൊട്ടടുത്ത പിക്കപ്പ് വാനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്.ഈ രംഗം ആരോ വീഡിയോയില്‍ പിടിച്ചു പ്രചരിപ്പിക്കുകയായിരുന്നു.
താലൂക്കാശുപത്രിയില്‍ എത്തിയ ഉടനെ കൊവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെയെങ്കിലും രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്. വസ്തുത ഇതായിരിക്കെ രംഗം വീഡിയോയില്‍ പിടിപ്പിച്ച് വൈറലാക്കാന്‍ ആരോ നടത്തിയ ശ്രമമാണ് വ്യാപകമായി പ്രചരിപ്പിച്ച് വിവാദമാക്കാന്‍ ശ്രമിച്ചത്-വിശദീകരണത്തില്‍ പറയുന്നു