Kerala
ലക്ഷദ്വീപ് ബോട്ട് അപകടം: കാണാതായ ഒന്‍പത് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി | ലക്ഷദ്വീപില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് കാണാതായ ഒന്‍പത് മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരച്ചിലിനായി കോസ്റ്റ്ഗാഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയില്‍ നിന്ന് കോസ്റ്റ്ഗാഡിന്റെ ഒരു കപ്പല്‍ കൂടി തിരച്ചിലിനായി ലക്ഷദ്വീപിലേക്ക് തിരിച്ചു. അതേ സമയം പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിക്കുന്നു. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോട് കടല്‍ തീരങ്ങളില്‍ തെരച്ചില്‍ തുടരാന്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്‌നാടില്‍ നിന്നുള്ള ആണ്ടവന്‍ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരെയും രണ്ട് ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.
---- facebook comment plugin here -----