National
സ്പുട്‌നിക് വിയുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

ഹൈദരാബാദ് | റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് വി യുടെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി.മെയ് ഒന്നിനാണ് സ്പുട്നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 12നാണ് റഷ്യയുടെ സ്പുട്നിക് വി വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
കൊവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തില്‍ ഇത് സുപ്രധാന ഘടകമാണെന്ന് റഷ്യന്‍ അംബാസിഡര്‍ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.
---- facebook comment plugin here -----