Connect with us

Kozhikode

ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥനയുമായി മർകസ് ഗ്ലോബൽ കൗൺസിൽ സമാപിച്ചു

Published

|

Last Updated

കോഴിക്കോട് | വിവിധ രാജ്യങ്ങളിൽ മർകസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കമ്മിറ്റികളുടെ മേൽഘടകമായ മർകസ് ഗ്ലോബൽ കൗൺസിൽ സംഗമം സമാപിച്ചു. കഴിഞ്ഞ ദിവസം ഓൺലൈനിൽ നടന്ന രാജ്യാന്തര നേതൃസംഗമത്തിന്  മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. ഇസ്രയേലിന്റെ കിരാതമായ ആക്രമണങ്ങളേറ്റ് വിഷമിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രാർഥനയും ചടങ്ങിൽ നടന്നു.

മർകസിന്റെ പ്രവർത്തനങ്ങൾ രാജ്യം മുഴുവൻ വിപുലീകരിക്കുന്നതിലും മികച്ച വിദ്യാഭ്യാസം നൽകി വലിയൊരു സമൂഹത്തെ വളർത്തികൊണ്ടുവരുന്നതിലും വിവിധ രാഷ്ട്രങ്ങളിലെ മർകസ് പ്രവർത്തകർ നടത്തുന്ന അധ്വാനം വിലപ്പെട്ടതാണെന്ന് കാന്തപുരം പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശദീകരിച്ചു.  ജി സി സി, യു കെ, ആസ്‌ത്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മർസൂഖ് സഅദി പാപ്പിനിശ്ശേരി ആമുഖ പ്രഭാഷണം നടത്തി. ഡോ.ഷെയ്ഖ് ബാവ, മുസ്തഫ ദാരിമി യു എ ഇ, അബ്ദുസലാം ഹാജി ഖത്തർ, ഉസ്മാൻ സഖാഫി തിരുവത്ര, അലികുഞ്ഞി മൗലവി സൗദി, കമറുദ്ദീൻ ഗുഡനബലി, അബ്ദുറഹ്മാൻ സഖാഫി (ആർ എസ് സി), അലവി സഖാഫി കുവൈത്ത്, നിസാർ സഖാഫി ഒമാൻ എന്നിവർ പ്രസംഗിച്ചു. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും എം സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest