Kerala
സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി| ഇസ്‌റാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്‌റാഈല്‍ എംബസി അധികൃതരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. ഉച്ചയോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും.
ഇസ്‌റാഈലില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരികയായിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. അഷ്‌ക ലോണില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
---- facebook comment plugin here -----