Connect with us

Kerala

റെഡ് അലര്‍ട്ട് പിന്‍വലിച്ചു: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലര്‍ട്ടാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ വയനാട് വരെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരും.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെയാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുക. പതിനാറാം തീയ്യതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പാതയില്‍ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.

 

 

Latest