Covid19
വാക്‌സിന്‍ വിതരണത്തിലെ ആശങ്ക: ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സീന്‍ വില്‍പന നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വാക്‌സീന്‍ വിതരണത്തില്‍ സുതാര്യത ആവശ്യമാണെന്ന് നേരെത്തെ കോടതി വ്യക്തമാക്കിയിരുന്നു.
വാക്‌സീന്‍ സ്റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനോട് ഇന്ന് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് ഡാഷ്‌ബോര്‍ഡിലെ കണക്കനുസരിച്ച് കേരളത്തില്‍ ഇത് വരെ 62,27,358 പേര്‍ക്കാണ് കൊവിഡ് വാക്‌സീന്‍ ആദ്യ ഡോസ് നല്‍കിയത്. 19,27,845 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇത് വരെ 81,55,203 ഡോസ് വാക്‌സിനേഷനാണ് കേരളത്തില്‍ നടന്നത്.