Connect with us

Techno

പുത്തന്‍ മോഡലുകളുമായി ലാവയും ഇന്‍ഫിനിക്‌സും

Published

|

Last Updated

ന്യൂഡല്‍ഹി | പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ വിപണിയിലെത്തിച്ച് ഇന്‍ഫിനിക്‌സും ഇന്ത്യന്‍ കമ്പനിയായ ലാവയും. ഹോട്ട് 10ടി എന്ന മോഡലാണ് ഇന്‍ഫിനിക്‌സ് ഇറക്കിയത്. കെനിയയില്‍ ഇറക്കിയ ഈ മോഡലിന് ഏകദേശം 10,700 രൂപയാണ് (4ജിബി + 64ജിബി) വില.

4ജിബി + 128ജിബിക്ക് ഏകദേശം 12,000 രൂപയാകും. പിറകുവശത്തെ മൂന്ന് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും എ ഐ ലെന്‍സുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി. 5,000 എം എ എച്ചാണ് ബാറ്ററി.

ലാവ ഇസഡ്2 മാക്‌സ് എന്ന പുതിയ മോഡല്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇറക്കിയത്. 7,799 രൂപയാണ് വില. 6,000 എം എ എച്ച് ബാറ്ററി ശേഷിയുണ്ട്. 13 മെഗാപിക്‌സല്‍ എ എഫ് പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമാണ് ക്യാമറ. 8 മെഗാ പിക്‌സല്‍ ആണ് സെല്‍ഫി.

Latest