Connect with us

Business

രാജ്യത്ത് നഗര മേഖലകളിലെ തൊഴിലില്ലായ്മാ നിരക്ക് കുതിക്കുന്നു

Published

|

Last Updated

മുംബൈ | രാജ്യത്തെ നഗര മേഖലകളിലെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനത്തോടടുക്കുന്നു. കഴിഞ്ഞ പത്ത് മാസത്തിലെ ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ 25ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മാ നിരക്ക് 9.55 ശതമാനം ആയിരുന്നെങ്കില്‍ മെയ് ഒമ്പതിന് അവസാനിച്ച ആഴ്ചയില്‍ 11.72 ശതമാനമായി ഉയര്‍ന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ എക്കോണമി (സി എം ഐ ഇ) റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ മാസത്തെ മൊത്തം തൊഴിലില്ലായ്മാ നിരക്ക് 9.78 ശതമാനം ആയിരുന്നു. അതിനിടെ, രാജ്യത്തെ മൊത്തം തൊഴിലില്ലായ്മാ നിരക്ക് ഇക്കാലയളവില്‍ 8.76 ശതമാനമായി ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് ഇത് 7.4 ശതമാനമായിരുന്നു.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് ഇക്കാലയളവില്‍ 6.37 ശതമാനത്തില്‍ നിന്ന് 7.29 ശതമാനമായിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗവും വിവിധ നഗരങ്ങളിലെ നിയന്ത്രണങ്ങളും ഇനിയും തൊഴില്‍ നഷ്ടമുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, കൊവിഡും ലോക്ക്ഡൗണും മാത്രമല്ല രാജ്യത്തിന്റെ കാലങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധിയും പ്രധാന കാരണമാണ്.

Latest