Connect with us

National

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; പപ്പു യാദവ് പാറ്റ്‌നയില്‍ അറസ്റ്റില്‍

Published

|

Last Updated

പാറ്റ്‌ന | മുന്‍ എംപിയും ബിഹാറിലെ ജന്‍ അധികാര്‍ പാര്‍ട്ടി പ്രസിഡന്റുമായ പപ്പു യാദവിനെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.പപ്പു യാദവ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തന്നെ അറസ്റ്റ് ചെയ്ത് പാറ്റ്‌നയിലെ ഗാന്ധി മൈതാന്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. കൊവിഡിനിടെ മനുഷ്യജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് തന്നെ പാറ്റ്‌നയിലെ ഗാന്ധി മൈതാന്‍ പോലീസ് അറസ്റ്റ് ചെയ്തതെന്നും ട്വീറ്റിലുണ്ട്.

അതേസമയം, പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും യാത്രാരേഖകളില്ലാതെ സഞ്ചരിക്കുകയും പാറ്റ്‌ന മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ പ്രവേശിക്കുകയും ചെയ്തതിനാണ് അറസ്റ്റെന്ന് പോലീസ് സൂപ്രണ്ട് ഉപേന്ദ്ര കുമാര്‍ ശര്‍മ അറിയിച്ചു.