Covid19
ഓക്‌സിജന്‍ ലഭിക്കാതെ ആന്ധ്രയില്‍ 11 കൊവിഡ് രോഗികള്‍ മരിച്ചു


A patient wearing an oxygen mask is seen inside an ambulance waiting to enter a COVID-19 hospital for treatment, amidst the spread of the coronavirus disease (COVID-19) in Ahmedabad, India, April 25, 2021. REUTERS/Amit Dave
തിരുപ്പതി | ആന്ധ്രാപ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 കൊവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതില്‍ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇവിടെ ഐ സി യുവില്‍ മാത്രം 700 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ജനറല്‍ വാര്‍ഡുകളില്‍ 300 രോഗികളും ചികിത്സയിലുണ്ട്. 45 മിനുട്ടോളം ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു.