Connect with us

Covid19

കൊവിഡ് ചികിത്സ: അമിത ഫീസ് ഈടാക്കിയ ആശുപത്രിക്കെതിരെ കേസ്

Published

|

Last Updated

കൊച്ചി | കൊവിഡ് ചികിത്സക്ക് അമിത ഫീസ് ഇടാക്കിയ ആലുവ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തി. നിരവധി രോഗികളുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്തത്. മൂന്ന് ദിവസത്തെ കൊവിഡ് ചികിത്സക്കായി 1,26000 രൂപയോളം ഒരു രോഗിയില്‍ നിന്ന് ഇവര് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവിടെ പി പി ഇ കിറ്റിന് വന്‍ തോതില്‍ പണം ഇടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. അതിനിടെ ആശുപത്രിക്കെതിരെ ഉയര്‍ന്ന പരാതി സംബന്ധിച്ച് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡി എം ഒ ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതിനിടെ കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിത തുക ഈടാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുന്നുണ്ട്. ഈ വിഷയത്തില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. കൂടാതെ സ്വകാര്യ ആശുപത്രി പ്രതിനിധികളോടും ഐ എം എയോടും കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest