Connect with us

National

മധ്യപ്രദേശില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മകളുടെ മൃതദേഹം പിതാവിന് മഞ്ചലിലാക്കി നടക്കേണ്ടി വന്നത് 35 കിലോ മീറ്റര്‍

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മകളുടെ മൃതദേഹം മഞ്ചലിലാക്കി പിതാവ് നടന്നത് 35 കിലോ മീറ്റര്‍. ഏഴ് മണിക്കൂറോളം മൃതദേഹവും വഹിച്ച് നടന്നാണ് പിതാവിന് സിംഗ്രൗലി ജില്ലയിലെ ആശുപത്രിയില്‍ എത്തിക്കാനായത്. മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം വേണ്ടി വന്നത്.

മെയ് അഞ്ചിനാണ് 16കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടിലെത്തിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. 35 കിലോമീറ്റര്‍ അകലെയാണ് ആശുപത്രിയുള്ളത്.

സാമ്പത്തിക പ്രശ്‌നം കാരണം കുടുംബത്തിന് വാഹനം വിളിക്കാന്‍ സാധിച്ചില്ല. അധികൃതര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കിയതുമില്ല. തുടര്‍ന്ന് പിതാവ് ധീരപതി സിംഗ് ഗോന്ദും ഗ്രാമീണരും ചേര്‍ന്ന് മൃതദേഹം ഒരു മഞ്ചലിലാക്കി ചുമലിലേറ്റി നടക്കുകയായിരുന്നു.

Latest