National
ഇന്ത്യക്കായി ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് ഒരേ ദിവസം മരിച്ചു

ന്യൂഡല്‍ഹി/ നോയിഡ | ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് അന്തരിച്ചു. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഹോക്കിയില്‍ സ്വര്‍ണം നേടിയ ടീമിലെ രണ്ട് അംഗങ്ങളാണ് ഒരു ദിവസം തന്നെകൊവിഡിന് കീഴടങ്ങിയത്. രവീന്ദര്‍ പാല്‍ സിംഗ് (60), എകെ കൗശിഷ് (66) എന്നിവരാണ് മരിച്ചത്. രവീന്ദര്‍ സിംഗ് പാല്‍ യുപിയിലും കൗശിഷ് ഡല്‍ഹിയിലും കൊവിഡ് ചികിത്സയിലായിരുന്നു.
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,092 പേര്‍കൊവിഡ് ബാധിച്ച് മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.
---- facebook comment plugin here -----