Connect with us

Covid19

ആശുപത്രിയില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് പരിശോധനാ ഫലം ആവശ്യപ്പെടരുതെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് പോസിറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുള്‍പ്പെടെ രോഗികള്‍ക്ക് ഏറെ ആശ്വസകരമാകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. കൊവിഡെന്ന് സംശയിക്കുന്നവരെ പ്രത്യേകം വാര്‍ഡുകളിലാണ് പാര്‍പ്പിക്കേണ്ടത്.

ഒരു രോഗിക്കും സേവനങ്ങള്‍ നിഷേധിക്കപ്പെടരുത്. ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലോ സ്ഥലത്തോ ആണ് രോഗിയെന്ന് തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുത്. ആവശ്യത്തിന് അനുസരിച്ചായിരിക്കണം ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടത്.

ആശുപത്രിവാസം ആവശ്യമില്ലാത്തവര്‍ ബെഡ് കൈവശപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണം. പരിഷ്‌കരിച്ച നയം അനുസരിച്ചായിരിക്കണം ഡിസ്ചാര്‍ജെന്നും കേന്ദ്രം അറിയിച്ചു.

Latest