Kerala
ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം | ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയായ നൂറനാട് സ്വദേശി ബാബുക്കുട്ടനെയുമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയാണ് തെളിവെടുപ്പ് നടത്തി.
സംഭവം നടന്ന ട്രെയിൻ തിരുവനന്തപുരത്തായതിനാലാണ് പ്രതിയുമായി അന്വേഷണസംഘം ഇവിടെ എത്തിയത്. ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പിനെത്തിയിരുന്നു. യുവതിയിൽ നിന്ന് പ്രതി കവർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പോലീസ് മേധാവി രാജേന്ദ്രൻ എസ് അറിയിച്ചു.
ഏപ്രിൽ 28ന് നടന്ന സംഭവത്തിൽ മേയ് നാലിനാണ് ഇയാളെ പോലീസ് പിടികൂടിയത്.
---- facebook comment plugin here -----