Connect with us

International

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കും

Published

|

Last Updated

ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിക്കുന്നു (ഫയൽ)

വാഷിംഗ്ടണ്‍ | നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റ് ഈ വാരാന്ത്യത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. റോക്കറ്റിനെ നിരീക്ഷിക്കുന്ന യു എസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മെയ് എട്ടോടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കും.

റോക്കറ്റിന്റെ അവശിഷ്ടം ഭൂമിയില്‍ എവിടെയാണ് പതിക്കുകയെന്നതില്‍ ആശങ്കയുണ്ട്. റോക്കറ്റിന്റെ സഞ്ചാരപഥം യു എസ് സ്‌പേസ് കമാന്‍ഡ് നിരീക്ഷിക്കുന്നുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍ എവിടെയാണ് റോക്കറ്റ് കൃത്യമായി പ്രവേശിക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ല.

ഭൂമിയുടെ അന്തരീക്ഷത്തിലെത്തി മണിക്കൂറുകള്‍ക്കകമേ കൃത്യമായി മനസ്സിലാക്കാനാകൂ. അതുവരെ പതിനെട്ടാം സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രണ്‍ വിവരം നല്‍കും. സ്‌പേസ്ട്രാക്.ഓര്‍ഗില്‍ വിവരം ലഭിക്കും.

Latest