Saudi Arabia
ഒ ഐ സി സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പി എം നജീബ് നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദമാം | ഒ ഐ സി സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പി എം നജീബ് കൊവിഡ് ബാധിച്ച് മരിച്ചു. സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമാം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി എം സാദിരിക്കോയയുടെ മൂത്ത മകനാണ്
കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത് .യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു . സഊദി ഒഐസിസി പ്രസിഡന്റ് കൂടിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പിഎം നിയാസിന്റെ ജ്യേഷ്ഠനാണു നജീബ്. പി എം നിയാസിന്റെ തിരെഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നതിനിടയിലാണ് കൊവിഡ് ബാധിച്ചത് . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
---- facebook comment plugin here -----