Connect with us

Kerala

നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി കേരളത്തിലെത്തി

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രസര്‍ക്കാരില്‍ നിന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍കൂടി സംസ്ഥാനത്ത് എത്തി. കൊവിഷീല്‍ഡ് വാക്സീന്‍ ആണ് ഇന്ന് തിരുവനന്തപുരത്തെത്തിച്ചത്. വാക്‌സിന്‍ നാളെ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് കൈമാറും.

75000 ഡോസ് കൊവാക്‌സീനും പുതിയതായി കേരളത്തിലെത്തിയിരുന്നു. കൊവാക്‌സീനും കൊവിഷീല്‍ഡും ഉള്‍പ്പെടെ ആകെ രണ്ട് ലക്ഷം ഡോസ് വാക്‌സീനാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ കേരളത്തിലെത്തിയത്.

കൊവിഡ് വാക്‌സീന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു

Latest