Connect with us

Kerala

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

തിരുവല്ല  | വള്ളംകുളത്ത് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം അഗ്നി രക്ഷാ സേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. വള്ളംകുളം പൂവപ്പുഴ കയ്യാലയ്ക്കകത്ത് സംഗീത്(34)ന്റെ മൃതദേഹമാണ് രാവിലെ 9 മണിയോടെ കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പൂവപ്പുഴ തടയണക്ക് സമീപത്ത് ഒഴുക്കില്‍പ്പെട്ട് സംഗീതിനെ കാണാതായത്. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തെങ്ങേലി മണ്ണില്‍ കടവിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സിതു.