Connect with us

Kerala

പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

Published

|

Last Updated

പത്തനംതിട്ട | ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചറില്‍ ഏപ്രിൽ 28ന് ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടൻ അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍ നിന്നാണ് ബാബുക്കുട്ടനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റെയില്‍വേ പോലീസിന് കൈമാറും.

ട്രെയിന്‍ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ യുവതിയെ ബാബുക്കുട്ടന്‍ സ്‌ക്രൂഡ്രൈവര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും ആഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു. പിന്നാലെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പ്രാണരക്ഷാര്‍ഥം യുവതി ഓടുന്ന വണ്ടിയില്‍നിന്ന് ചാടി.

ഇയാളെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

Latest