Connect with us

Covid19

സംസ്ഥാനത്ത് സ്റ്റോക്കുള്ളത് രണ്ട് ദിവസത്തെ വാക്‌സിന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 2,40,000 ഡോസ് വാക്‌സിന്‍ ആണ് സ്‌റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരമാവധി രണ്ട് ദിവസത്തേക്കുള്ള സ്‌റ്റോക്കാണിത്. ഇന്ന് കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേകിച്ച് നഴ്‌സുമാരുടെ മിടുക്ക് കൊണ്ടാണ് ഒരു ഡോസ് വാക്‌സിന്‍ പോലും പാഴാക്കാതെ ഉപയോഗിക്കാന്‍ സാധിച്ചതെന്നും അവരെ പ്രകീർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിൽ നിന്നും നമുക്ക് ലഭിച്ചത് 73,38,860 ഡോസുകളാണ്. എന്നാൽ നമ്മൾ ഉപയോഗിച്ചത് 74,26,164 ഡോസുകളാണ്. ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി നൽകാൻ സാധിച്ചു. അതുകൊണ്ടു മാത്രം 3,15,580 ഡോസ് വാക്സിൻ കൂടെ നമ്മുടെ പക്കൽ ഇനിയും ബാക്കിയുണ്ട്. ഇത്തരത്തിൽ അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ ഇക്കാര്യത്തിൽ ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മെയ് മൂന്നിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 270.2 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സ്റ്റോക്കിലുണ്ട്. 8.97 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ സിലിണ്ടർ ആയും സ്റ്റോക്കുണ്ട്.108.35 മെട്രിക് ടൺ ഓക്സിജനാണ് ഇപ്പോൾ ഒരു ദിവസം നമുക്ക് വേണ്ടി വരുന്നത്. ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എടുക്കും. ജില്ലകളിൽ വിഷമം ഉണ്ടായാൽ ഇടപെടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

---- facebook comment plugin here -----

Latest