Connect with us

Saudi Arabia

സഊദിയില്‍ പ്രതിദിന കൊവിഡ് നിരക്കില്‍ വര്‍ധനവ്; 11 മരണം

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ പ്രതിദിന കൊവിഡ് രോഗികളില്‍ വര്‍ധനവ് രേഖപ്പെടുത്തി. 953 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 1,038 പേര്‍ രോഗമുക്തരായി. ചികിത്സയിലായിരുന്ന 11 രോഗികള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

9,607 രോഗികളാണ് ചികില്‍സയിലുള്ളത് .ഇവരില്‍ 1 ,359 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് .രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 420,301 ഉം രോഗമുക്തി നേടിയവര്‍ 403,702 ആയി . 6,992 പേരാണ് ഇത് വരെ മരിച്ചത്. രോഗ മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്

രാജ്യത്തെ ചെറുതും വലുതുമായ 206 പട്ടണങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് . തലസ്ഥനമായ റിയാദ് പ്രവിശ്യയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്, 481 പേര്‍. മറ്റ് പ്രവിശ്യകളില്‍ മക്ക 244, കിഴക്കന്‍ പ്രവിശ്യ 117, മദീന 45, അസീര്‍ 40, അല്‍ ഖസീം 30, ജീസാന്‍ 28, ഹാഇല്‍ 23, തബൂക്ക് 18, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ബാഹ 7, അല്‍ ജൗഫ് 5, നജ്‌റാന്‍ 3 എന്നിങ്ങനെയാണ് കണക്ക്. പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരികയാണ് .രാജ്യത്ത് ഇത് വരെ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 97,37,819 ആയി ഉയര്‍ന്നുന്നതായും മന്ത്രാലയം പറഞ്ഞു

Latest