Kerala
പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ രാജിക്കത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം പൂർത്തിയാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്.
തുടർന്ന് കാബിനറ്റ് യോഗം നടത്തി രാജിക്കത്ത് ഗവർണർക്ക് നൽകുകയായിരുന്നു.
---- facebook comment plugin here -----