Connect with us

Kozhikode

അഖില കേരള മെഗാ ബുക്ക് ടെസ്റ്റ്: രജിസ്‌ട്രേഷൻ ആരംഭിച്ചു 

Published

|

Last Updated

കോഴിക്കോട് | ഐ പി ബി ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. ഉമറുൽ ഫാറൂഖ് സഖാഫിയുടെ “മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്-ഈജിപ്ത് കുറിപ്പുകൾ” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കപ്പെടുന്ന അഖില കേരള മെഗാ ബുക്ക് ടെസ്റ്റിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പ്രായ പരിധിയില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് ബുക്ക് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ പതിനെട്ടിനാണ് ബുക്ക് ടെസ്റ്റ്. കോഴിക്കോട് മർകസ് നോളേജ് സിറ്റിയിലെ വിറാസ് സ്റ്റുഡന്റസ് യൂണിയൻ റിവാഖാണ് സംഘാടകർ.

ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 10,001 രൂപയും രണ്ടാം സ്ഥാനത്തിന് 5,001 രൂപയും മൂന്നാം സ്ഥാനത്തിന് 3,001 രൂപയുമാണ് സമ്മാനം. കൂടാതെ ആദ്യ പത്ത് വിജയികൾക്ക് ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ബുക്ക് ടെസ്റ്റിനു പങ്കെടുക്കുന്നവർക്ക് 150 രൂപയുടെ പുസ്തകം 100 രൂപക്ക് ഐ പി ബി ഷോറൂമുകളിൽ നിന്നും തപാൽ വഴിയും  ലഭിക്കും.

പുസ്തകം തപാലിൽ ആവശ്യമുള്ളവർ ബുക്ക് ടെസ്റ്റ് എന്നെഴുതി സ്വീകരിക്കുന്ന ആളുടെ പേരും വിലാസവും 9562383666 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാവുന്നതാണ്. തപാൽ ചാർജ് ബാധകമായിരിക്കും.  രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കും 7594870706;90617909900 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Latest