Connect with us

Kerala

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്: രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ രണ്ട് പേര്‍കൂടി പിടിയില്‍. കേസിലെ പ്രധാനപ്രതികളും കോഴിക്കോട് സ്വദേശികളുമായ മുഹമ്മദാലി സാജ്, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദാലി സാജ് ആണ് കവര്‍ച്ചയില്‍ ഗുണ്ടാ സംഘത്തെ ഏകോപിപ്പിച്ചത്.
കൊള്ളയടിക്കപ്പെട്ട പണം ആര്‍എസ്എസുകാരനായ ധര്‍മരാജന്റെതാണെന്നു കഴിഞ്ഞ ദിവസം പോലീസ് വെളിപ്പെടുത്തിയിരുന്നു.

പരാതിയില്‍ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ധര്‍മരാജന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിലേറെ തുക കണ്ടെടുത്തിട്ടുണ്ടെന്നു തൃശൂര്‍ റൂറല്‍ എസ്പി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയ മൂന്നരക്കോടി രൂപയാണു കൊള്ളയടിച്ചതെന്നായിരുന്നു അഭ്യൂഹങ്ങള്‍.