Connect with us

Kerala

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പരാതിക്കാരനായ അബ്കാരിക്ക് ആര്‍എസ്എസ് ബന്ധമെന്ന് പോലീസ്

Published

|

Last Updated

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് തൃശൂര്‍ എസ് പി. ജി പൂങ്കുഴലി . ധര്‍മരാജന്‍ ആര്‍എസ്എസുകാരനാണെന്നും ഇയാള്‍ക്ക് പണം നല്‍കിയവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയില്‍ പറഞ്ഞതിലധികം തുക പ്രതികളില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ ഇക്കര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.ധര്‍മരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യവും അന്വേഷിച്ചുവരികയാണെന്നും എസ് പി വിശദീകരിച്ചു.

കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജന്‍ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധര്‍മരാജനും ഡ്രൈവര്‍ ഷംജീറുമാണ് സംഭവത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

Latest