Connect with us

Covid19

18 കഴിഞ്ഞവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

Published

|

Last Updated

cciന്യൂഡൽഹി | രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഭീതിയുയർത്തി ശക്തി പ്രാപിക്കുന്നതിനിടെ 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സിൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. വൈകീട്ട് നാല്മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

അടുത്ത മാസം ഒന്നുമുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നൽകിത്തുടങ്ങുക.

കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തിന് മുകളിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ.