Connect with us

National

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 895 മരണം; 66,358 പുതിയ കൊവിഡ് രോഗികള്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 895 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 66,358 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 4,41,0085 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്.

മുംബൈയില്‍  ഇന്ന് 4,014 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 66,045 സജീവ കേസുകളാണ് മുംബൈയില്‍ ഉളളത്. 6,35,541 പേര്‍ക്കാണ് ഇതുവരെ മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. 59 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മുംബൈയില്‍ മാത്രം മരിച്ചത്.

---- facebook comment plugin here -----

Latest