Connect with us

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണ്ട; ഹരജികള്‍ തീര്‍പ്പാക്കി ഹൈക്കോടതി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. കൊവിഡ് തീവ്രവ്യാപനം നടക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. തിരഞ്ഞെടുപ്പു ഫലം വരുന്നതോടെ അണികള്‍ കൂട്ടംകൂടി ആഹ്ലാദപ്രകടനം നടത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. വിഷയത്തില്‍ സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മീഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്നും കോടതി വിലയിരുത്തി.

സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മീഷനും സ്വീകരിച്ച മുന്‍കരുതലുകള്‍ നടപടികളുടെ വിശദ വിവരങ്ങള്‍ കോടതിക്കു കൈമാറിയിരുന്നു. വോട്ടെണ്ണല്‍ ദിവസം ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല, ജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരുന്നത് തടയും എന്നിവ ഉള്‍പ്പെടെയുള്ള സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ അറയിച്ചിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ തടഞ്ഞുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവും കൈമാറി. ഇവ രണ്ടും പരിഗണിച്ചാണ് കൂടുതല്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

Latest