Connect with us

Kerala

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍; പി സി തോമസ് വര്‍ക്കിംഗ് ചെയര്‍മാന്‍

Published

|

Last Updated

കോട്ടയം | പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. തൊടുപുഴയില്‍ ചേര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗമാണ് ജോസഫിനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. വര്‍ക്കിംഗ് ചെയര്‍മാനായി പി സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും യോഗം തിരഞ്ഞെടുത്തു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.

ഫ്രാന്‍സിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ ഡെപ്യൂട്ടി ചെയര്‍മാന്മാരാണ്. ടി യു കുരുവിള (ചീഫ് കോര്‍ഡിനേറ്റര്‍), ജോയ് എബ്രഹാം (സെക്രട്ടറി ജനറല്‍), സി എബ്രഹാം (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിട്ടുനിന്നു. മോന്‍സ് ജോസഫിനെ മാത്രം എക്‌സിക്യൂട്ടീവ് ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇതെന്നാണ് സൂചന.