Connect with us

Gulf

ഉമ്മുൽ  ഖുവൈൻ ട്രേഡ് സോൺ: ലൈസൻസ് പുതുക്കാൻ വൈകിയത് കാരണം ലഭിച്ച പിഴ ഒഴിവാക്കും 

Published

|

Last Updated

ഉമ്മുൽ ഖുവൈൻ | കോവിഡ് 19 കൊറോണ വൈറസ് കാരണം ലൈസൻസ് പുതുക്കാൻ കഴിയാതിരുന്ന ചെറുകിട നിക്ഷേപകർക്ക് ആശ്വാസവുമായി ഉമ്മുൽ ഖുവൈൻ ട്രേഡ് സോൺ. നിക്ഷേപകർക്ക് ലൈസൻസ് പുതുക്കാൻ വൈകിയത് കാരണം ലഭിച്ച പിഴ പൂർണമായും ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപകരുടെ ബിസിനസുകൾ നിലനിർത്തുന്നതിന് റമസാൻ മാസത്തിന്റെ ഭാഗമായാണ് പുതുക്കാൻ വൈകിയത് കാരണം ലഭിച്ച പിഴ പൂർണമായും  ഒഴിവാക്കുന്നത്.
കോവിഡ് -19 അവിചാരിത സാഹചര്യമാണ് ലോകത്ത് സൃഷ്ട്ടിച്ചത്. വൻകിട വ്യവസായങ്ങൾക്ക് സൃഷ്ടിച്ച ആഘാതത്തേക്കാൾ കൂടുതൽ പ്രഹരമുണ്ടായത് ചെറുകിട മേഖലയിലുള്ളവർക്കാണ്. വൻകിട വ്യവസായങ്ങളെ പോലെ ചെറുകിട മേഖലയിലും പ്രതിസന്ധിയുണ്ടായി. അതുകൊണ്ട്  ലൈസൻസ് പുതുക്കാൻ കാലതാമസമുണ്ടായത് കാരണം ലഭിച്ച പിഴയിൽ 100 ശതമാനം ഇളവ് നൽകുന്നതെന്ന്  ജനറൽ മാനേജർ ജോൺസൺ ജോർജ് അറിയിച്ചു.
പ്രചോദനാത്മകമായ ദാനം, സുസ്ഥിരത, സാമൂഹ്യ ശാക്തീകരണം എന്നിവ കൊണ്ട് അനുഗ്രഹീതമായ റമസാൻ മാസത്തെ ഞങ്ങൾ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി കാണുന്നു. വളരെ വെല്ലുവിളി നിറഞ്ഞ ഒരു വർഷത്തിൽ കൃത്യസമയത്ത് പുതുക്കൽ പൂർത്തിയാക്കാൻ കഴിയാത്ത നിക്ഷേപകർക്കാണ് ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുക. ഇത് നിക്ഷേപകർക്ക്  ഒരു വലിയ ആശ്വാസമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു അദ്ദേഹം അറിയിച്ചു.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം തുടർച്ചയായ രണ്ടാം വർഷമാണ് റമസാൻ ആചരിക്കുന്നത്. എല്ലാത്തിനുമുപരി ഞങ്ങളുടെ സ്വതന്ത്ര മേഖലക്കും യു‌എഇ സമ്പദ്‌വ്യവസ്ഥക്കും  പിന്നിലെ പ്രേരകശക്തിയായ സമൂഹത്തിന് ബിസിനസ് തിരികെ നൽകേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്  അദ്ദേഹം കൂട്ടി ചേർത്തു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത്  മുതൽ  നിലവിലുള്ള നിക്ഷേപകർക്കായി ഉമ്മുൽ ഖുവൈൻ ട്രേഡ് സോൺ ബിസിനസ്സ് തുടർച്ച നടപടികളുടെ ഒരു പരമ്പര അവതരിപ്പിച്ചിരുന്നു. ഇത് കോവിഡിന്റെ ആഘാതം കുറക്കാൻ നിക്ഷേപകരെ സഹായിച്ചു അദ്ദേഹം അറിയിച്ചു.

Latest