Connect with us

Covid19

രാജ്യത്ത് 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്‌സീന്‍; ഏപ്രില്‍ 28 മുതല്‍ രജിസ്ട്രേഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് മെയ് ഒന്നു മുതല്‍ കൊവിഡ് വാക്സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കോവിന്‍ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്‍. കൊവിഡ് വാക്സിനേഷന്റെ അടുത്തഘട്ടം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്സിന്‍ സ്വീകരിക്കാനാവും. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്സിന്‍ നല്‍കുക. എന്നാല്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും.
സര്‍ക്കാര്‍-സ്വകാര്യ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. നേരത്തെ കോവിനില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

Latest