Connect with us

Covid19

സൗജന്യ വാക്‌സീനേഷന്‍ തുടരും; കള്ളപ്രചാരണങ്ങളില്‍ വീഴരുത്: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സൗജന്യ വാക്‌സീനേഷന്‍ പദ്ധതി തുടരുമെന്ന് വ്യക്തമാക്കിയ പ്രധാന മന്ത്രി വാക്‌സീനെക്കുറിച്ചുള്ള കള്ളപ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രതിമാസ വാര്‍ത്താ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.

കൊവിഡിനെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് രാജ്യം നടത്തുന്നത്. 45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുമ്പോഴും രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണെന്ന കാര്യം കാണാതെ പോകരുത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ നിസ്സീമമായ സംഭാവനകള്‍ അര്‍പ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ പ്രധാന മന്ത്രി അഭിവാദ്യം ചെയ്തു.

വ്യാജ വാര്‍ത്തകള്‍ പെരുകുന്ന ഇക്കാലത്ത് ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നത് അഭിനന്ദനീയമാണ്. വിശ്വസനീയ കേന്ദ്രങ്ങളെ മാത്രം വാര്‍ത്തകള്‍ക്കായി ആശ്രയിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. സ്രോതസ്സിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രമേ കൊവിഡുമായി ബന്ധപ്പെട്ട ഒരു വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാവൂ എന്നും പ്രധാന മന്ത്രി നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest